ചെലവ് ചുരുക്കൽ ; ഓഫീസുകള്‍ വില്‍ക്കാന്‍ ഒരുങ്ങി ആമസോണ്‍

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി സൂചന. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ  വിൽക്കുന്നത്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുൾപ്പെടുന്ന വസ്തു…

////

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ കുറഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ച് 42,120 രൂപയായി. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്. ഒരു ഗ്രാം…

///

ഇന്ധന സർചാർജ് ഈടാക്കിയത് കേന്ദ്രം ഇറക്കുമതി ചെയ്ത വില കൂടിയ കൽക്കരി ഉപയോഗിച്ചതിനാൽ; വൈദ്യുതി മന്ത്രി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ധന സര്‍ചാര്‍ജ് ഈടാക്കിയത് കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളില്‍ കല്‍ക്കരിക്ഷാമം മൂലം കേന്ദ്ര നിര്‍ദ്ദേശപ്രകാരം ഇറക്കുമതി ചെയ്ത വിലകൂടിയ കല്‍ക്കരി ഉപയോഗിച്ചതിനാലാണെന്ന് വൈദ്യുതി മന്ത്രി പറയുന്നു. ഓരോ മാസവും ഇന്ധന വിലയിലുണ്ടായ…

///

സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒരു മണിക്കൂർ പറന്നതിന് ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെയാണ് തിരിച്ചിറക്കിയത്. കോഴിക്കോട് വിമാനത്താവളം റൺവേയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ യാത്ര പുനരാംഭിക്കാനാവൂ. രാത്രി 11.45 നാണ് ഷാർജയിൽനിന്ന് വിമാനം…

//

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വര്‍ധിക്കുന്നത് യൂണിറ്റിന് 9 പൈസ

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്…

//

സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരളം

സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ…

//

കൊയിലാണ്ടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊയിലാണ്ടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍…

///

ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വച്ചായിരുന്നു വിവാഹം.ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേല്‍ ആണ് വധു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയിൽ നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പുറമെ…

//

‘വാഴക്കുല’ വൈലോപ്പിള്ളിയുടെതെന്ന് ചിന്ത ജേറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ, ഡോക്ട്ടറേറ്റ് നൽകി കേരള സർവ്വകലാശാല

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിയവവ് കണ്ടെത്തിയിരിക്കുന്നത്. മലയാളത്തിലെ ഏറെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ…

///

ആത്മീയ ചൂഷണത്തിന് ഇരുവിഭാഗം സുന്നികളും പ്രോത്സാഹനം നൽകുന്നുവെന്ന് കെഎൻഎം

സംസ്ഥാനത്ത് ആത്മീയ ചൂഷണം വ്യാപകമാണെന്നും ഇരുവിഭാഗം സുന്നികളും ഇതിന് പ്രോത്സാഹനം നൽകുന്നുണ്ടെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി പറഞ്ഞു. സമൂഹത്തിൻ്റെ മുന്നിൽ ഇത് തുറന്നു കാണിക്കേണ്ടതുണ്ടെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ആത്മീയ ചൂഷണത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘടനയുടെ നേതൃത്വത്തിൽ പരിപാടികൾ…

///