രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണം പിടികൂടി. 5 കേസുകളിലായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത് 3 കോടിയിൽ അധികം രൂപ മൂല്യം ഉള്ള സ്വർണ്ണമാണ്. കമ്പ്യൂട്ടർ പ്രിൻ്ററിലും ന്യൂട്ടല്ല ബോട്ടിലിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമം. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആഷിഖ് (29), വടകര വില്ലിയാപ്പള്ളി…
ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം ഡൽഹിയുടെ പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിത്തോറഗറിൽ നിന്ന് 148 കിമി മാറി നേപ്പാളിലായിരുന്നു ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം. ഒരു മിനിറ്റിൽ താഴെ മാത്രം അനുഭവപ്പെട്ട ഭൂചലനത്തിൽ…
വിവാഹമോചനക്കേസിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് കനത്ത തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി ഉത്തരവിട്ടു. നാല് വർഷം മുമ്പ് ഹസിൻ ജഹാൻ ഷമിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്…
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി രംഗത്ത്. ഇന്ത്യൻ…
സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ…
മക്കയിൽ പുതിയ പരിശോധന സംവിധാനം നടപ്പിലാക്കുന്നു. പുണ്യ നഗരിയുടെ പ്രവേശന കവാടങ്ങളിലാണ് സവാഹിർ എന്ന ഡിജിറ്റൽ സേവനം ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൻ്റെയും സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ എന്ന പുതിയ പ്ലാറ്റ്ഫോം സംവിധാനം ആരംഭിക്കുന്നത്. പുണ്യ നഗരിയുടെ പ്രവേശന…
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രിൽ 23ന് പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നഴ്‌സുമാരുടെ സംഘടനകളും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളും വിജ്ഞാപനത്തെ എതിർത്ത് നൽകിയ ഹർജി പരിഗണിച്ചാണിത്. ആശുപത്രി…
‘ജമ്മു കശ്മീരിന് നഷ്ടപ്പെട്ട അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരും’; ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു.…
ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നിലപാടിൽ മാറ്റം വരുത്തി ഹിന്ദു സംഘടനകൾ. സിനിമയുടെ പ്രദർശനം ഗുജറാത്തിൽ തടയില്ലെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു. നാല് വർഷങ്ങൾക്ക് ശേഷം കിംഗ് ഖാനെ ബിഗ് സ്‌ക്രീനിൽ കാണാൻ മണിക്കൂറുകൾ മാത്രമാണ്…
ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനം ഇന്ന്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്. നിലവിൽ ഇന്ത്യ…