കണ്ണൂര്‍:സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ യു.പി. സ്‌കൂള്‍ അധ്യാപകര്‍ക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാലാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാലാവകാശ കമ്മിഷനംഗം ബി മോഹന്‍കുമാര്‍ അധ്യക്ഷനായി.

യു.പി.സ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. കുട്ടികളും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാറും ബാലാവകാശ നിയമങ്ങളും നിയമ സംവിധാനങ്ങളും എന്ന വിഷയത്തില്‍ കമ്മിഷനംഗം കെ കെ ഷാജു, കുട്ടികളുടെ മാനസികാരോഗ്യം; അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മുഹമ്മദ് ഷഫീക്ക് എന്നിവര്‍ ക്ലാസെടുത്തു. ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ശീതള്‍ ജി മോഹന്‍, കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.സി അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.