അന്ധവിശ്വാസങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അന്ധവിശ്വാസങ്ങൾക്കെതിരെ ദുർഭരണത്തിനെതിരെ ഉണരൂ കേരളം എന്ന പ്രമേയത്തിലാണ് സി.എം.പിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കാമ്പയിൻ സംഘടിപ്പിക്കുന്നത്.
നവമ്പർ 29 മുതൽ ഡിസംബർ 20 വരെ നടത്തുന്ന കുടുംബ പര്യടന പരിപാടി സി.പി. ജോൺ നയിക്കും.
കാമ്പയിന്‍റെ കണ്ണൂർ ജില്ലാതല പര്യടനം നവമ്പർ 30നും ഡിസംബർ ഒന്നിനും നടക്കും.
30ന് രാവിലെ 10 മണിക്ക് ആലക്കോട് കരിങ്കയത്ത് നിന്നാരംഭിക്കും. വൈകീട്ട് അഞ്ചിന് തളിപ്പറമ്പ് മുയ്യത്ത് ആദ്യദിന പര്യടനം സമാപിക്കും.
ഡിസംബർ ഒന്നിന് രാവിലെ 10ന് പാപ്പിനിശ്ശേരി വെസ്റ്റിൽ നിന്നാരംഭിക്കുന്ന പര്യടനം വൈകീട്ട് നാലിന് മട്ടന്നൂർ ടൗണിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ സി.എ അജീർ, പി. സുനിൽകുമാർ, എ.കെ ബാലകൃഷ്ണൻ, കെ. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അന്ധവിശ്വാസങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സി.പി. ജോൺ
