/

ഫാറൂഖ് നഗർ ഹാജി റോഡ് കെ. സുധാകരൻ എം.പി നാടിന് സമർപ്പിച്ചു

6 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഫാറൂഖ് നഗറിൽ കെ സുധാകരൻ എം പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഹാജി റോഡിൻ്റെ ഉൽഘാടനം കെ സുധാകരൻ എം പി നിർവ്വഹിച്ചു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റോഡ് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടുനൽകിയ പി പി അസ്‌മയെയും റോഡ് നിർമ്മാണം പൂർത്തീകരിച്ച കരാറുകാരൻ മൊയ്തൂട്ടിയെയും ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു.

വാർഡ് മെംബർ എപി ഷമീർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ഒ ശ്രീജ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു പി അബ്ദുറഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ കുഞ്ഞിമായൻ, എം ഒ ശ്രീജ, ടി സി നസിയത്ത് , സൗദ ദാമിസ് , പഞ്ചായത്ത് അംഗങ്ങളായ കെ കെ ഷഫീഖ്, എം വി ജനാർദ്ദനൻ ഷീബ പ്രമോദ്, കെ ആർ അഫീദ, ബി പി നലീഫ് ടീച്ചർ, ആർ പി താഹിറ, ടി പി ആമിന, സി ഡി എസ് ചെയർപേഴ്സൺ ടി പി ജുനൈദ, ആർ പി നാസർ, , എ എം വിജയൻ, എൻ കെ നൗഷാദ്, കെ പി ഖാലിദ്,ഹാരിസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version