പാൻകാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലേ? ഇനി ദിവസങ്ങള്‍ മാത്രം; ചെയ്തില്ലെങ്കില്‍ അസാധുവാകും

4 മിനിറ്റ് വായിച്ചു

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം പെർമനന്റ് അകൗണ്ട് നമ്ബർ അഥവാ പാൻ കാർഡ് നിർബന്ധമായും കയ്യില്‍ ഉണ്ടാകേണ്ട പ്രധാന രേഖയാണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുപോലും പാൻ കാർഡ് നിർബന്ധമാണ്.എന്നാല്‍ ഈ പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനിമുതല്‍ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമാകും. ഈ ഡിസംബർ 31 ആണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ഈ സമയത്തിനുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാൻ കാർഡ് അസാധുവാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!