കണ്ണൂർ : കണ്ണിനും മനസ്സിനും കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ കണ്ണൂർ ദസറയ്ക്ക് കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
കണ്ണൂർ ദസറക്ക് ആവേശോജ്ജ്വല പരിസമാപ്തി; കണ്ണൂരിൻ്റെ സാംസ്കാരിക ചൈതന്യമാണ് കണ്ണൂർ ദസറയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
