കണ്ണൂര്‍ കോര്പ്പറേഷന് സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ ഈ വര്‍ഷം വിപുലമായി സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ മേയര്‍ അഡ്വ.പി ഇന്ദിര അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ അഡ്വ.ടി ഒ മോഹനന്, കെ വി സുമേഷ്, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഐ എ എസ്, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, ഷമീമ, വി കെ മുഹമ്മദലി, അഡ്വ,സോന ജയറാം, മുന്‍ മേയര്‍മാരായ മുസ്ലിഹ് മഠത്തില്‍, സുമ ബാലകൃഷ്ണന്, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ നൂറുന്നിസ ടീച്ചര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രക്ഷാധികാരികളായി അഡ്വ.സണ്ണി ജോസഫ്, വൈദ്യുതി വകുപ്പ് മന്ത്രി, കെ സുധാകരന് എം പി, വി ശിവദാസന്‍ എം പി, പി സന്തോഷ് കുമാര്‍ എം പി, സി സദാനന്ദന് എം പി, അഡ്വ.ടി ഒ മോഹനന് എം എല്‍ എ, കെ വി സുമേഷ് എം എല്‍ എ, ബിനോയ് കുര്യന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിഷ്ണുരാജ് ഐ എ എസ്, ജില്ലാ കലക്ടര്‍, വിജയ് ഭാരത് റെഡ്ഡി ഐ പി എസ്, സിറ്റി പോലീസ് കമ്മീഷണര്‍, അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ്, ഡി സി സി പ്രസിഡന്റ്, അഡ്വ.അബ്ദുള്‍ കരീം ചേലേരി, ഐ യു എം എൽ ജില്ലാ പ്രസിഡന്റ്, കെ കെ രാഗേഷ്, സി പി ഐ എം ജില്ലാ സെക്രട്ടറി, സി പി സന്തോഷ്, സി പി ഐ ജില്ലാ സെക്രട്ടറി, കെ കെ വിനോദ് കുമാര്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. മേയര്‍ അഡ്വ.പി ഇന്ദിര സംഘാടക സമിതി ചെയര്‍മാനായും, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ ജനറല്‍ കണ്‍വീനറായും, കെ സി രാജന് മാസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.