കണ്ണൂർ: സംഘമിത്ര പ്രഥമ നാടകപുരസ്കാരം പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക്. പത്തായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം കെ മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ, ശ്രീധരൻ സംഘമിത്ര എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സപ്തംബർ 14 ന് രാവിലെ 10 ന് കമ്പിൽ സംഘമിത്ര ഹാളിൽ ചേരുന്ന നാടക പ്രവർത്തക സംഗമത്തിൽ പുരസ്കാരം വിതരണം ചെയ്യും. പള്ളിക്കുന്ന് സ്വദേശിനിയായ കണ്ണൂർ സരസ്വതി ആകാശവാണി കണ്ണൂർ നിലയം എ ഗ്രേഡ് ആർട്ടിസ്റ്റാണ്. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡും നേടിയിട്ടുണ്ട്.