കണ്ണൂർ : കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ എംപ്ളോയിസ് യൂനിയൻ (സി.ഐ.ടി യു ) കണ്ണൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ ഹരി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 24 ന് രാവിലെ 10 മണിക്ക് സി.കണ്ണൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കെ.ഇ.യു സംസ്ഥാന പ്രസിഡൻ്റ് ആറ്റിങ്ങൽ സുഗുണൻ അദ്ധ്യക്ഷനാകും. പി. എസ് രഞ്ജിനി പ്രവർത്തന റിപ്പോർട്ട് അവതരിപിക്കും. സി.ഐ.ടി യു
കെ. മനോഹരൻ, പി.കെ സന്തോഷ് എന്നിവർ സംസാരിക്കും.

കരാർജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷൂറൻ പരിരക്ഷ നടപ്പിലാക്കുക, ജീവനക്കാരുടെ കരാർ കാലതാമസം ഇല്ലാതെ പുതുക്കി നൽകുക ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക, എല്ലാ ജീവനക്കാർക്കും എക്സി പീരിയൻസ് അടിസ്ഥാനമാക്കി വാർഷിക ഇൻക്രിമെൻ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ ഇ സുർജിത്ത്, കെ.ഇ.യു ജനറൽ സെക്രട്ടറി പി. എസ് രഞ്ജിനി ,സംഘാടക സമിതി കൺവീനർ സി.ഷിനോജ്, ആർ.എ കവിത,ശാരിക ചന്ദ്രൻ എന്നിവർ പങ്കെടുത്തു.