ആന്തൂർ നഗരസഭയിൽ അഞ്ചിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിടങ്ങളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് കോടല്ലൂർ, തളിയിൽ എന്നീ വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക തള്ളി.
13ാം വാർഡ് കോടല്ലൂർ ഇ.സി.രജിത, 18-ാം വാർഡ് തളിയിൽ കെ.വി. പ്രേമരാജൻ എന്നിവരുടെ എതിർ സ്ഥാനാർഥികളായ യുഡിഎഫിന്റെ പത്രികയാണ് തള്ളിയത്.കൂടാതെ, അഞ്ചാംപീടിക വാർഡിലെ കോൺ സ്ഥാനാർഥി ലിവ്യ പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെ, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി.