ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ്‌ അഞ്ചിടങ്ങളിൽ എതിരില്ലാതെ ജയിച്ചു

5 മിനിറ്റ് വായിച്ചു

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രണ്ടി​ട​ങ്ങ​ളി​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന് കോ​ട​ല്ലൂ​ർ, ത​ളി​യി​ൽ എ​ന്നീ വാ​ർ​ഡു​ക​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി.

13ാം വാ​ർ​ഡ് കോ​ട​ല്ലൂ​ർ ഇ.​സി.​ര​ജി​ത, 18-ാം വാ​ർ​ഡ് ത​ളി​യി​ൽ കെ.​വി. പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രു​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​യ യു​ഡി​എ​ഫി​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്.​കൂ​ടാ​തെ, അ​ഞ്ചാം​പീ​ടി​ക വാ​ർ​ഡി​ലെ കോ​ൺ സ്ഥാ​നാ​ർ​ഥി ലി​വ്യ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ഇതോടെ, എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവരുടെ എണ്ണം അഞ്ചായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version