/

പൊന്നാനിയിലെ മാവേലി സ്റ്റോർ അടച്ചുപൂട്ടരുത്: യുഡിഎഫ്

9 മിനിറ്റ് വായിച്ചു

പൊന്നാനി: പൊന്നാനി ടൗണിൽ നാൽപത് വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോർ നിർത്തലാക്കുവാനെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മാവേലി സ്റ്റോർ നിർത്തലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. തീരദേശ മേഖലയിലെയും പൊന്നാനി ടൗൺ പ്രദേശത്തെയും ജനങ്ങളുടെ ആശ്രയകേന്ദ്രമാണ് നിർത്തലാക്കുവാൻ പോകുന്നത്.പൊന്നാനിയിലെ നിലവിലെ ജനപ്രതിനിധികളാരും അറിയാതെയാണ് സപ്ലൈകോ ഉദ്യോഗസ്ഥർ പെട്ടെന്നുള്ള തീരുമാനം എടുത്തിട്ടുള്ളത്.

കെട്ടിട പഴക്കത്തിന്റെ പേരിലാണ് മാവേലി സ്റ്റോർ നിർത്തലാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തദിവസം പൊന്നാനിയിൽ എത്തുന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയോട് പൊന്നാനി ടൗണിൽ തന്നെ മാവേലി സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിനു വേണ്ട അനുമതി വാങ്ങുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. സപ്ലൈകോ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷവഹിച്ചു. യുഡിഎഫ് കൺവീനർ എം അബ്ദുല്ലത്തീഫ്, കെ പി അബ്ദുൽ ജബ്ബാർ, വിവി ഹമീദ്, എ പവിത്രകുമാർ, യു മുനീബ്, കെ ജയപ്രകാശ്, എംപി നിസാർ, എസ് മുസ്തഫ, യുകെ അമ്മാനുള്ള, ബക്കർ മൂസ, കാദർ ആനക്കാരൻ, പ്രിയ ഭഗീരതൻ, ഇല്യാസ് മൂസ, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!