പാറമട മൂലം ജീവിക്കാനാകുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം

കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിൽ തന്നെയുള്ള കൊടുങ്ങയിൽ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന്…

//

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല സര്‍’; മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്. കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന…

////

7 തവണ പിഴയിട്ടിട്ടും മാറ്റമില്ല, ബൈക്ക് അഭ്യാസം നടത്തി യുവാവ് വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

ഏഴ് തവണ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടും തിരുത്താന്‍ തയ്യാറാവാതെ യുവാവ്. തിരുവനന്തപുരം കല്ലമ്പലത്ത് പൊതുനിരത്തില്‍ ബൈക്ക് അഭ്യാസം നടത്തി യുവാവ് വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇത് ആദ്യമായല്ല യുവാവ് പൊതു നിരത്തിലൂടെ അപകടകരമായ രീതിയില്‍…

///

ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു,ഇപ്പോൾ പലതും നടക്കും; മുഖ്യമന്ത്രി

ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവിടെ നിന്ന് കേരളം മാറി. ആ മാറ്റത്തിനാണ് 2016 ൽ എൽ…

///

വ്യക്തമായ കാരണം പറയാതെ ഒരു കടകളിലും മൊബൈൽ നമ്പർ കൊടുക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ വ്യക്തമായ ഒരു കാരണവുമില്ലാതെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടാൽ നൽകരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങുമ്പോൾ ബില്ലിങ് സമയത്ത് അനാവശ്യമായി മൊബൈൽ നമ്പർ വാങ്ങുന്നുണ്ടെന്ന് പല കോണുകളിൽ നിന്നും പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ…

//

‘കണക്കുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുന്നു’; കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രധനമന്ത്രി

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമര്‍ശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നല്‍കിയില്ലെന്നാണ് ആരോപണം. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി വിഹിതം കേന്ദ്രം…

///

ഉമ്മൻചാണ്ടി ബെംഗളുരു എച്ച്സിജി ആശുപത്രിയിൽ;തുടർചികിത്സ എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേ‍രും

വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മൻചാണ്ടിയുടെ തുടർചികിത്സ എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് ഡോക്ടർമാർ യോഗം ചേ‍രും. ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേർന്ന് തീരുമാനമെടുക്കുക. ഇന്നലെ നടത്തിയ പ്രാഥമിക…

//

‘കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല’,ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പിക്കാം- എം.എം.മണി

കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എംഎൽഎ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് .  സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല . കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല .ആനയെ പിടിക്കാന്‍ വി ഡി…

//

കൊച്ചിയിൽ ബസ്സുകളിൽ വ്യാപക പരിശോധന, മദ്യപിച്ച് ബസ്സ് ഓടിച്ചതിന് ആർ പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസ്. ഇന്ന് നടന്ന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാരെയും നാല് സ്കൂൾ ബസ് ഡ്രൈവർമാരെയുമാണ് പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. അമിതവേഗത അറിയിക്കാൻ…

////

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ  സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ…

//
error: Content is protected !!