‘ഉദരത്തിൽ നിന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തതിൽ വീഴ്ച’; ഗർഭപാത്രം ഉൾപ്പെടെ പുറത്തേക്ക് വന്നുവെന്ന് ഐശ്വര്യയുടെ കുടുംബം

പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചത് ഡോക്ടർമാരുടെ ചികിത്സാപിഴവെന്ന് ആവർത്തിച്ച് കുടുംബം. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഐഎംഎ നിലപാട് ഡോക്ടർമാരെ സംരക്ഷിക്കാനാണെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യക്ക് നീതി കിട്ടാൻ…

/

മുതിർന്ന കോൺഗ്രസ് നേതാവ് ടി.വി.വേണു മാസ്റ്റർ നിര്യാതനായി

മട്ടന്നൂർ :മുതിർന്ന കോൺഗ്രസ് നേതാവും മട്ടന്നൂർ കൂടാളി പബ്ലിക്ക് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും ദീർഘകാല പ്രസിഡണ്ടുമായ മുട്ടന്നൂർ മണിമന്ദിരത്തിൽ ടി.വി.വേണു മാസ്റ്റർ (79) നിര്യാതനായി. മുട്ടന്നൂർ ശ്രീകൃഷ്ണ ക്ഷേത്രസമിതി പ്രസിഡണ്ടാണ്. പട്ടാന്നൂർ യു പി. സ്കൂൾ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.1996 ലെ സംസ്ഥാന അധ്യാപക…

//

തലശ്ശേരി ജനറൽ ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങുന്നു

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ പനി ക്ലിനിക്ക് അടുത്ത ദിവസം പ്രവർത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ഒ.പി. ടിക്കറ്റ് നൽകുന്ന കൗണ്ടർ ഒന്നുകൂടി തുടങ്ങും.ചൊവ്വാഴ്ച ഇതിന്റെ പ്രവർത്തനം തുടങ്ങും. നിലവിൽ ഒ.പി. ടിക്കറ്റ് നൽകാൻ രണ്ട് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.രോഗികൾ ഒ.പി.…

///

തലശേരി പാര്‍ക്കിലെ ഒളിക്യാമറാ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അപ്‌ലോഡ് ചെയ്തവരെ കുടുക്കാന്‍ പോലീസ്

കണ്ണൂ‍ർ: തലശേരിയിലെ ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ ഒളിക്യാമറ ഉപയോഗിച്ച് കമിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു. പണം കൊടുത്താല്‍ മാത്രം കാണാന്‍ കഴിയുന്ന സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നൂറോളം ദൃശ്യങ്ങള്‍ ഇവിടെ വച്ച് ചിത്രീകരിച്ചതായാണ് വിവരം. ഇതില്‍ പത്തിലധികം ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍…

/

ബാലഭാസ്ക്കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. സിബിഐ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി പിതാവ് ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സിജെഎം…

/

ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു

ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1991ലും 1996ലും നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 37 വര്‍ഷത്തോളം സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍,…

///

സംസ്ഥാനത്ത് കനത്ത മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

/

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം,…

//

പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവം: അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം . വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.…

/

ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം; ‘ഈടാക്കിയാല്‍ പരാതിപ്പെടാം’

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍ ഉടമകള്‍ അറിയിക്കണം.…

/
error: Content is protected !!