‘മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം’; പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്

മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട്  യൂത്ത് ലീഗ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി…

//

ക്ഷാമം പരിഹരിക്കാന്‍ കെഎസ്ഇബി; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു. ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുത…

/

കണ്ണൂര്‍ ധര്‍മ്മടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥന് മര്‍ദനം; കല്ലുകള്‍ പിഴുതെറിഞ്ഞു

കണ്ണൂര്‍ ധര്‍മ്മടത്ത് സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിനിടെ കെ റെയില്‍ ഉദ്യോഗസ്ഥന് മര്‍ദനം. സര്‍വേ എഞ്ചിനീയര്‍ക്കാണ് കല്ലിടലിനിടെ മര്‍ദനമേറ്റത്. ധര്‍മ്മടം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കല്ലിടല്‍ പുരോഗമിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ് സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഉയര്‍ത്തുന്നത്. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. നാട്ടുകാര്‍ സര്‍വേ കല്ലുകള്‍…

//

സുരേഷ് ​ഗോപിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; മറുപടിയുമായി ​ഗോകുൽ സുരേഷ്

സുരേഷ് ​ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരാൾ പങ്കുവച്ച പോസ്റ്റിന് മകൻ ​ഗോകുൽ സുരേഷ് ​ഗോപി നൽകിയ മറുപടി ചർച്ചയാകുന്നു.ഒരു ഭാ​ഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാ​ഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന്…

//

“പിണറായി വിജയന്‍ ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് തന്നെ ഞെട്ടിച്ചുവെന്ന” തരത്തിലുള്ള സ്റ്റാലിന്റെ പ്രസ്താവന വ്യാജം

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.പിണറായി വിജയന്‍ ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് തന്നെ ഞെട്ടിച്ചുവെന്നും, മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിണറായി വിജയനെ ക്ഷണിച്ചിരുന്നുവെങ്കിലും ഇത്തവണ ക്ഷണിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞതായാണ് പ്രചരിക്കുന്നത്. നിരവധിപ്പേരാണ്…

///

‘പരാതിക്കാരിയുടെ ശ്രമം ബ്ലാക്ക് മെയില്‍ ചെയ്യാന്‍’; സിനിമയില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ട് ബന്ധം സ്ഥാപിച്ചെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജയ് ബാബു

ബലാത്സംഗം ചെയ്‌തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം…

//

“കെ വി തോമസിനെ പുറത്താക്കാന്‍ പറഞ്ഞിട്ടില്ല”; തീരുമാനം അച്ചടക്ക സമിതിയുടേതെന്ന് കെ സുധാകരന്‍

കെ വി തോമസിനെ പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ്. ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക…

//

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം;താപനിലയങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 6.30 നും 11.30 നും ഇടയിൽ  ‌15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പീക്ക് അവറില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. കല്‍ക്കരി…

/

ശബരിമല സ്ഥിരം സന്ദർശനം: കെ യു ജനീഷ്‌കുമാർ എംഎൽഎയ്ക്ക് ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കെ യു ജനീഷ്കുമാർ എം എൽ എക്കെതിരെ രൂക്ഷവിമർശനം. എം എൽ എയുടെ സ്ഥിരം ശബരിമല ദർശനം തെറ്റായ സന്ദേശം നൽകുന്നുവെന്നാണ് വിമർശനം ഉയർന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാർട്ടി നിലപാടുകൾക്ക് വിപരീതമാണ് എം എൽ എയുടെ…

//

ചെറിയ പെരുന്നാൾ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ; പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തം

വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തി ചെറിയ പെരുന്നാൾ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ. പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകളാണ് ചെറിയ പെരുന്നാൾ ദിവസം നടത്തുന്നത്. പത്താംക്ലാസ് ഹോം സയൻസ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിൻ, ഹിന്ദി ഇലക്ടീവ് കോഴ്സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. അറബിക് കലണ്ടർ…

//
error: Content is protected !!