‘മരണാനന്തരവും വേട്ടയാടല്‍ തുടരുന്നു”;എം സി ജോസഫൈനിനെതിരായ വിദ്വേഷ പ്രചരണത്തിൽ മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി

അന്തരിച്ച സിപിഐഎം നേതാവ് എം സി ജോസഫൈനിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ജോസഫൈനിനെതിരെ നടക്കുന്ന വിദ്വേഷപ്രചരണം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും മരണാനന്തരവും വേട്ടയാടല്‍ തുടരുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ”വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ…

//

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

ആന്ധ്രയില്‍ നടി റോജ ശെല്‍വമണി മന്ത്രിയാവും. ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചപ്പോഴാണ് റോജയും മന്ത്രിയാവുന്നത്. 49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എംഎല്‍എയായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീംമാസയില്‍…

////

സി പി എം പാർട്ടി കോൺഗ്രസ് സെമിനാർ ;കെ വി തോമസിന് എ ഐ സി സി നോട്ടീസ് ; നടപടി കെ സുധാകരൻ നൽകിയ പരാതിയിൽ

കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന്…

//

“രാവിലെ മുതൽ കറന്റില്ല”; മഹാരാജാസ് കോളേജിൽ ‘മൊബൈൽ ഫ്ലാഷിൽ’ പരീക്ഷ എഴുതി വിദ്യാർത്ഥികൾ

എറണാകുളം മഹാരാജാസ് കോളജിൽ  മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ പരീക്ഷ  എഴുതി വിദ്യാർത്ഥികൾ.  ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷക്കിടെയാണ് സംഭവം നടന്നത്.കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്ത്. അതേസമയം കോളേജിൽ രാവിലെ…

//

നിലത്തിട്ട് ചവിട്ടി, അടിച്ചു; കൊല്ലത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം

കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസ്സം പിടിക്കാന്‍ എത്തിയ സഹോദരനെയും ഇയാള്‍ മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.അമ്മയെ മര്‍ദിക്കുന്നതിനിടെ തടയാന്‍ വന്ന സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു.…

/

എം സി ജോസഫൈന് യാത്രാമൊഴി; സിഎസ്എ ഹാളില്‍ പൊതുദര്‍ശനം

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി.അങ്കമാലിയിലെ വീട്ടിലും സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അങ്കമാലി സി എസ് എ…

/

ടൊവിനോ തോമസ് ഇന്ന് പിണറായിപ്പെരുമയിൽ

പിണറായി: സിനിമാതാരം ടൊവിനോ തോമസ് ഇന്ന് (ഏപ്രിൽ 11) പിണറായിപ്പെരുമ വേദിയിലെത്തും. വൈകീട്ട് ഏഴിന് പെരുമ സർഗോത്സവത്തിന്റെ പ്രത്യേകം തയാറാക്കിയ തുറന്ന വേദിയിൽ ടൊവിനോ കാണികളെ അഭിസംബോധന ചെയ്യും. തുടർന്ന് പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ഗാനമേള അരങ്ങേറും. ജനപ്രിയ ഗായകരായ രാജലക്ഷ്മി,…

//

തൃശൂരില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ കേസ്: മകന്‍ പൊലീസില്‍ കീഴടങ്ങി

വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് മാതാപിതാക്കളെ വെട്ടിക്കൊന്ന കേസില്‍ മകന്‍ അനീഷ് കീഴടങ്ങി. പുലര്‍ച്ചെ 2 മണിക്ക് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ അനീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ്…

//

സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍, കേരളത്തില്‍ നിന്ന് നാല് പേര്‍, 15 വനിതകള്‍

കണ്ണൂര്‍: സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേരളത്തില്‍ നിന്നുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. 15 വനിതാ അംഗങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. കെഎന്‍ ബാലഗോപാല്‍, പി രാജീവ്, സി എസ്…

//

എം സി ജോസഫൈന്‍ അന്തരിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമീഷന്‍ മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസൈഫന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.2017…

///
error: Content is protected !!