കണ്ണൂർ:എക്‌സൈസ് ഹൈവെ പട്രോൾ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20കുപ്പി മാഹി മദ്യവുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് പട്ടുവം മംഗലശേരിയിലെ പി.രവീന്ദ്രനെ (36)യാണ് കണ്ണൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ യേശുദാസ്.പി. ടി യും സംഘവും പിടികൂടിയത്. ധർമടം മീത്തലെ പീടികയിൽ വെച്ചാണ് പ്രതി പിടിയിലായത്.…