സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം ആരംഭിച്ചു

സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി‌ സമ്മേളനം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വെസ്റ്റ് ഹിൽ സമുദ്ര ഓഡിറ്റോറിയത്തിൽ ജില്ലാകമ്മിറ്റി അംഗം എ കെ പത്മനാഭൻ പതാക ഉയർത്തി. പി വിശ്വൻ…

//

ഗന്ധര്‍വ സംഗീത മാധുരിക്ക് ഇന്ന് 82-ാം പിറന്നാള്‍

സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെ ജെ യേശുദാസിന് 82-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ…

//

കണ്ണൂർ വിമാനത്താവളത്തിൽ 84 ലക്ഷത്തിന്റെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 84 ലക്ഷം രൂപ വരുന്ന 1734 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി നിഖിൽ, വടകരയിലെ പ്രണവ് എന്നിവരിൽ നിന്നാണ് സ്വർണം…

/

കടമ്പൂരിൽ ആർഎസ്എസ് ആക്രമണത്തിൽ സിപിഐ എം പ്രവർത്തകർക്ക് പരിക്ക്

കടമ്പൂർ പൂങ്കാവിൽ ആർഎസ്എസ് ആക്രമണത്തിൽ രണ്ട്‌ സിപിഐ എം പ്രവർത്തകർക്ക്‌ പരിക്ക്‌. കല്യാണ വീട്ടിലെത്തിയ ആക്രമികളാണ് സിപിഐ എം പ്രവർത്തകരെ മർദിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ വൈശ്യപ്രത്ത് മോഹനൻ, കൊട്ടുങ്ങൽ ജലീസ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീസിന്റെ ഉമ്മ…

///

വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും

സനാ(യമന്‍): യമന്‍ പൗരനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയ സമര്‍പ്പിച്ച അപ്പീല്‍ സനായിലെ കോടതി ഇന്ന് പരിഗണിക്കും. അപ്പീലിലെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഹര്‍ജിക്കാരിക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുളള അവസരമാണ് കോടതി നല്‍കിയിരിക്കുന്നത്.2017ല്‍ യമന്‍ പൗരനെ പാലക്കാട് സ്വദേശിനിയായ…

//

സര്‍വ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചതിന് കേസ്; നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: കണ്ണൂ‍ർ മാടായിപ്പാറയിൽ പിഴുതുമാറ്റിയ കെ റെയിൽ സിൽവർ ലൈൻ  സർവ്വേ കല്ലിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് കേസെടുത്ത സംഭവത്തില്‍ നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് പി പി രാഹുൽ. തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂർവ്വമാണെന്ന് രാഹുൽ പറഞ്ഞു. കേരളത്തിൽ നിരവധി…

//

കെ റെയില്‍ കല്ല് പിഴുതുമാറ്റി വെല്‍ഫെയര്‍പാര്‍ട്ടിയുടെ സമരം

തൃശൂര്‍: കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരം. തൃശൂര്‍ പഴഞ്ഞിയില്‍ പദ്ധതിക്കായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്. ഐന്നൂര്‍ വാഴപ്പിള്ളി വര്‍മയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ്…

//

നടിയെ ആക്രമിച്ച കേസ് :പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്, ഇന്ന് അപേക്ഷ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കം ഗൂഡാലോചനയിലെ സുപ്രധാന വിവരങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍…

//

വിസ്മയ കേസ് വിചാരണ ഇന്ന് തുടങ്ങും; സ്ത്രീധനപീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ. മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹൻ രാജ് തന്നെയാണ്…

//

ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം തീവ്രമാകും; നിലവില്‍ അടച്ചിടേണ്ടതില്ലെന്ന് ഐഎംഎ

സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനല്‍കുന്നു.രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കും. എന്നാല്‍ രോഗം തീവ്രമാകാന്‍ സാധ്യത കുറവാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി പറഞ്ഞു.2-3…

//
error: Content is protected !!