ധർമടം:മേലൂർ മണലിൽനിന്ന് ഓലക്കുട എത്തിയതോടെ ബുധനാഴ്ച പുലർച്ചെ അണ്ടലൂർ ക്ഷേത്രത്തിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമായി. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ ഭക്തരോടൊപ്പം ഇഷ്ടദൈവങ്ങൾ. ചൊവ്വാഴ്ച സന്ധ്യക്ക് ക്ഷേത്രത്തിൽനിന്ന് കൊളുത്തിയ ദീപവും പൂജാദ്രവ്യങ്ങളുമായി പരമ്പരാഗത വഴിയിലൂടെ സ്ഥാനികർ മേലൂർ കുറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തിയതോടെയാണ് കുട പുറപ്പെടുന്ന ചടങ്ങുകൾക്ക്…