/

മുക്കാളി റെയില്‍വെ ട്രാക്കില്‍ ടിപ്പര്‍ ലോറി വീണു ട്രെയിന്‍ ഗതാഗതം മുടങ്ങി

4 മിനിറ്റ് വായിച്ചു

മാഹി: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിവേ സ്‌റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്നു രാവിലെ എഴരയോടെയാണ് അപകടം. നവീകരണം നടക്കുന്ന സ്‌റ്റേഷന്റെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന കിഴക്കെ പ്ലാറ്റ്‌ഫോമിലാണ് അപകടം.

സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി എത്തിയ ടിപ്പര്‍ ലോറിയാണ് നിയന്ത്രണം വിട്ട് റെയില്‍വേ പാളത്തിലേക്ക് മറിഞ്ഞത്. ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാരം ഉണ്ടായതാണ് കാരണം. ടിപ്പര്‍ ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ഈ ട്രാക്കിലൂടെ കടന്നു പോകേണ്ട ട്രെയിനുകള്‍ മാഹിയിലും തലശേരിയിലും പിടിച്ചിട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!