സർവകലാശാല നിയമന വിവാദത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബോർഡിനു മുകളിൽ കമ്മ്യൂണിസ്റ്റ് പാഠശാല എന്ന ബാനർ കെട്ടിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.…