പാനൂർ: പൊയിലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപിച്ചു .പാനൂർ വടക്കേ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം.പൊയിലൂർ വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് (28) വെട്ടി പരിക്കേൽപ്പിച്ചത്. കൈക്ക് പരുക്കേറ്റ ജാനുവിനെ ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷ നൽകിയതിന് ശേഷം വീട്ടിൽ തിരിച്ചെത്തിച്ചു. ലഹരിക്കടിമയാണ് നിഖിൽ രാജെന്ന് പോലീസ് പറഞ്ഞു. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും പരാതിയില്ലെന്ന് ജാനു അറിയിച്ചതിനാൽ കേസെടുത്തില്ല.
പാനൂർ വടക്കേ പൊയിലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപിച്ചു
