/

പയ്യന്നൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ

7 മിനിറ്റ് വായിച്ചു
കണ്ണൂർ: പയ്യന്നൂരിലെ സിപിഎംപ്രവർത്തകൻ സി.വി.ധനരാജ് അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ ആദ്യ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കോടതി വിധിച്ചു ഇവർക്കെതിരായ കൊലക്കുറ്റം വിചാരണവേളയിലെ സാക്ഷിമൊഴിയിൽ തെളിഞ്ഞു. ബിജെപി പ്രവർത്തകരായ
ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എം. വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. 4 മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യം അല്ലാത്തതിനാലാണ് 4 മുതൽ 20 വരെയുള്ള പ്രതികളെ വെറുതെവിടതെന്നും  കോടതി വ്യക്തമാക്കി.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ.പ്രശാന്താണ് വിധി പറഞ്ഞത്. 20 ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. പന്ത്രണ്ടാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തു വർഷത്തിനു ശേഷമാണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷം വാദം നടക്കും. ശിക്ഷാവിധി മറ്റന്നാൾ. പ്രഖ്യാപിക്കും. വിധികേൾക്കാനായി സി.പി എം നേതാക്കളും പ്രവർത്തകരും ധന രാജിൻ്റെ ബന്ധുക്കളും ഉൾപ്പെടെ വൻ ജനസഞ്ചയം തളിപ്പറമ്പ് കോടതിയിലെത്തിയിരുന്നു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!