/

തലശ്ശേരി ജനറൽ ആശുപത്രിയിലെ പൊതുശൗചാലയ സേവനം പുനരാരംഭിച്ചു

6 മിനിറ്റ് വായിച്ചു

കണ്ണൂര്‍:അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനെത്തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലെ പൊതുശൗചാലയ സേവനം പുനരാരംഭിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യപ്രദവും ശുചിത്വപൂർണവുമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.ഭാവിയിൽ ശൗചാലയത്തിലെ മലിനജല പൈപ്പുകളിൽ തടസ്സങ്ങൾ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ, ദീർഘനേരം സേവനം തടസ്സപ്പെടാതെ മാൻഹോളുകൾ വഴി തടസ്സം കണ്ടെത്തി വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന രീതിയിലാണ് അറ്റകുറ്റപ്പണികൾ ക്രമീകരിച്ചിട്ടുള്ളത്. ഇതുവഴി ഭാവിയിലെ അറ്റകുറ്റപ്പണികൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനും പൊതുശൗചാലയത്തിന്റെ പ്രവർത്തനം സുഗമമായി നിലനിർത്താനും സാധിക്കും.

ആശുപത്രിയുടെ ഫണ്ട് വിനിയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശൗചാലയ സേവനം പുനരാരംഭിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version