/

നിറവ് – ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

6 മിനിറ്റ് വായിച്ചു

കണ്ണൂര്‍:വളപട്ടണം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഏകദിന ഭിന്നശേഷി കലോത്സവമായ ‘നിറവ്’ സംഘടിപ്പിച്ചു. വളപട്ടണം റഹ്മ സെന്ററിൽ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി. ജംഷീറ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. സൈയ്ദ് പൂതങ്ങൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് കലാവതരണത്തിന് അവസരമൊരുക്കുന്നതിനുമായാണ് കലോത്സവം സംഘടിപ്പിച്ചത്. മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, ലളിതഗാനം, മിമിക്രി തുടങ്ങിയ വിവിധ ഇനങ്ങളിലായി 28 കുട്ടികൾ പങ്കെടുത്തു.


നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജർ സമേഷ് സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ശിൽപ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. അൻസില, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോരമ, പഞ്ചായത്ത് അംഗങ്ങളായ സി.വി. നൗഷാദ്, മിദിലാജ്, ഷൈജ, ഫർഹത്ത്, പ്രശാന്തൻ, പത്മനാഭൻ, കെ.ടി. ഷഹീർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സനിത, അങ്കണവാടി അധ്യാപിക ഉഷ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version