സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും

3 മിനിറ്റ് വായിച്ചു

കണ്ണൂർ:സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സെപ്റ്റംബർ 18 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാലവർഷം വിടവാങ്ങൽ ആരംഭിച്ചിട്ടുണ്ട്. പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്നും സാധാരണയെക്കാൾ 3 ദിവസം മുമ്പ് ഇത്തവണ മൺസൂൺ പിന്മാറ്റം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!