/

രേഷ്മ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയടക്കാനും വിധിച്ചു

8 മിനിറ്റ് വായിച്ചു

തലശേരി: തോട്ടട സമാജ്‌വാദി കോളനിയിലെപി.എം രേഷ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍
പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയടക്കാനും കോടതി വിധിച്ചു.പഴയങ്ങാടി വേങ്ങര എടച്ചേരി ഹൗസില്‍ ഇ മനോജ് കുമാറിനെയാണ് തലശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് സി.ജെ ഡെന്നി ആണ് ശിക്ഷിച്ചത്. പിഴ അടച്ചല്ലെങ്കില്‍ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന മക്കള്‍ക്ക് നല്‍കണം. 1,25000 രൂപ പെണ്‍കുട്ടിക്കും 75000 രൂപ ആണ്‍കുട്ടിക്കും നല്‍കണം.

2015 ഏപ്രില്‍ 12ന് രാവിലെ ഏഴോടെ രേഷ്മയുടെ വീട്ടില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. തോട്ടട സമാജ്‌വാദി കോളനിയിലെ വിജയന്റെ മകളാണ് കൊല്ലപ്പെട്ട രേഷ്മ. ആദ്യ ഭര്‍ത്താവിന്റെ മരണശേഷമാണ് രേഷ്മ മനോജ് കുമാറുമായി പുനര്‍വിവാഹിതയായത്. ഇരുവരും തമ്മിലുണ്ടായ കുടുംബ കലഹവും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ പ്രതി ഇരുമ്പ് പൈപ്പുകൊണ്ട് രേഷ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് എടക്കാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ്.തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഫിലിപ് തോമസ്, തുടര്‍ന്ന് സിജെ ഡെന്നി എന്നിവര്‍ മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രോസി ക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ ഹാജരായി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!