/

കണ്ണൂർ ആസ്റ്റർ മിംസിൽ കുട്ടികൾക്കായി പ്രത്യേക ശസ്ത്രക്രിയ ക്യാമ്പ് നവംബർ 9 മുതൽ

7 മിനിറ്റ് വായിച്ചു

കണ്ണൂർ: കുട്ടികളിലെ ശസ്ത്രക്രിയാനന്തര ആരോഗ്യ പ്രശനങ്ങൾക്കും, മുൻപ് ശസ്ത്രക്രിയ കഴിഞ്ഞവരിലെ തുടർപ്രശ്നങ്ങളും മുൻകൂട്ടി കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പീഡിയാട്രിക് സർജിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 9 മുതൽ 14 വരെ ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പീഡിയാട്രിക് സർജറി വിഭാഗത്തിലെ വിദഗ്ധ സർജനായ ഡോ. യോഗേഷ് ചന്ദ്രൻ പരിശോധനകൾക്ക് നേതൃത്വം നൽകും.

സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലാബ് റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനം ഇളവ് തുടങ്ങി ക്യാമ്പിലൂടെ ശസ്ത്രക്രിയയ്ക്ക് നിർദേശിക്കപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക ഇളവുകളും നൽകുന്നു. കുട്ടികളിൽ കണ്ടുവരുന്ന ശസ്ത്രക്രിയാ തകരാറുകളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ശസ്ത്രക്രിയകളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾ അകറ്റി കൃത്യമായ വിദഗ്ധോപദേശവും തുടർചികിത്സാ പദ്ധതിയും നിശ്ചയിക്കുന്നതിനും ഈ ക്യാമ്പിലൂടെ സാധിക്കും.ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക : +91 9847191900, +91 6235998000

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version