കണ്ണൂർ:എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം’ ലഹരിവിരുദ്ധ ബോധവല്‍ക്കരണ കലാജാഥയ്ക്ക് തുടക്കമായി. ചാല ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു കലാജാഥ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. ബിന്ദു അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ ശ്രീധരന് സംഘമിത്ര, വൈസ് ക്യാപ്റ്റന്‍ ഹാരിസ് പടന്നോട്ട്, ജാഥാ മാനേജര്‍ കെ.വി. ജയരാജന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിന്ദു എം., സ്കൂള്‍ ഹെഡ്മിസ്ട്രസ് സുനീഷ ടീച്ചര്‍, ഇ. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. എക്സൈസ് ഓഫീസര്‍ പ്രഭാനാഥ് പി.സി. ഏകാംഗ നാടകം അവതരിപ്പിച്ചു.

തുടര്‍ന്ന് കടമ്പൂര് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരളശ്ശേരി എ.കെ.ജി. സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ കലാജാഥ പര്യടനം നടത്തി. കടമ്പൂര് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ലതീഷ് കെ.വി. സംസാരിച്ചു.
പെരളശ്ശേരി എ.കെ.ജി. സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജാഥാ ക്യാപ്റ്റന്‍ ശ്രീധരന് സംഘമിത്ര ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. ഷീബ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കാണി രഘുനാഥന്, ആര്.കെ. നിഷ, അക്ഷയ ടി.സി. എന്നിവരും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരായ രഘുവരന്, അബ്ദുള്‍ ഹക്കീം, ഗോപാലന് പി., ബാബുരാജ് പി., പ്രജിത്ത് ടി.പി., നിഷ രാജന്, രമ്യ വി.കെ., നമിത കെ.വി. തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.കലാജാഥ നാളെ ചെമ്പിലോട്, മുണ്ടേരി, കൊളച്ചേരി ഗ്രാമപഞ്ചായത്തുകളില്‍ പര്യടനം നടത്തും. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും അവബോധം വളര്‍ത്തുകയും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.