അത് ഞാൻ തന്നെ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിങ്ങം ഒന്നിനു തുടങ്ങി

10 മിനിറ്റ് വായിച്ചു

ഗുരുപൂർണ്ണിമ ഫിലിംസിന്റെ ബാനറിൽ എൻ സുചിത്ര നിർമ്മിച്ച് ജയചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അത് ഞാൻ തന്നെ ‘ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിങ്ങം ഒന്നിന് പയ്യന്നൂരിലും പരിസരങ്ങളിലും തുടങ്ങി.  ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ചിത്രം. സംവിധായകൻ ജയചന്ദ്രന്റെ ആത്മകഥാംശം തന്നെയാണ് ഈ സിനിമ.

റഷ്യൻ പശ്ചാത്തലത്തിൽ സെൻ്റ് പീറ്റേർസ് ബർഗ്ഗിന്റെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്ത് സ്ക്രീനിലെത്തിക്കുന്ന ഒരു പക്ഷേ മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുമിത്. ഈ സിനിമ സംഗീത സാന്ദ്രമാണ്. ബിജിപാൽ അഞ്ച് പാട്ടുകൾക്ക് സംഗീതമൊരുകൈയിട്ടുണ്ട്. ചിത്രത്തിൽ ലൂസിഫറിന്റെ എഡിറ്ററായ അഖിലേഷ് മോഹനാണ് എഡിറ്ററായി വരുന്നത്. കൃത്യമായ രാഷട്രീയ നിലപാടുള്ള ഈ ചിത്രത്തിൽ ഏറെ വൈകാരികതകൾ നിറഞ്ഞ നിരവധി മുഹൂർത്തങ്ങളുണ്ട്. അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുമ്പോൾ പ്രമേയത്തിലും ഏറെ പ്രത്യേകതകൾ നിറയുന്നു.

സുരേഷ് വടകര, കുമാരൻ , കമലാക്ഷൻ പയ്യന്നൂർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ജിസ് ബിൻ സെബാസ്റ്റ്യൻ, കലാസംവിധാനം ബാലകൃഷ്ണൻ കൈതപ്രം, മേക്കപ്പ് രാജീവ് അങ്കമാലി,  രജീഷ് പൊതാവൂർ , കോസ്റ്റ്യൂം സുരേഷ്, സ്റ്റിൽസ് നൗഷാദ് കണ്ണൂർ ,പ്രൊഡക്ഷൻ കണ്ട്രോളർ ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഫി ആയൂർ, പി.ആർ.ഒ- ബിജു പുത്തൂര്, വാഴൂർ ജോസ്, ഡിസൈൻ അതുൽ, ഡിസ്ട്രിബ്യൂഷൻ ഗുരുപൂർണ്ണിമ.

ജയചന്ദ്രൻ ,വി കെ ബൈജു, കോഴിക്കോട് ജയരാജ്, നന്ദൻ, അംബി, ബാലാജി, വാസുദേവ്, ജോയി, ശിവദാസ് മട്ടന്നൂർ, പ്രഭു, അശ്വിൻ, കൃഷ്ണപ്രിയ, വിജയ്, ജേക്കബ്, സൗപർണിക,ഡാനി, പ്രേമലത , നന്ദൻ, ബാബു അന്നൂർ, വെട്ടുകിളി പ്രകാശ്, പ്രമോദ് വെളിയനാട് ,ദിയാ സുമേഷ്, തുടങ്ങിയവരാണ് അഭിനേതാക്കൾ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!