/

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിലെ വിജയികളെ അനുമോദിച്ചു

9 മിനിറ്റ് വായിച്ചു

കണ്ണൂർ:സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർഥികളെയും മികച്ച വിജയം നേടിയ സ്കൂളുകളെയും അനുമോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.
ചോദ്യങ്ങൾ ചോദിക്കാനും അവയ്ക്ക് സ്വയം ഉത്തരം കണ്ടെത്താനുമുള്ള കഴിവാണ് ശാസ്ത്രത്തിന്റെ വളർച്ചയുടെ ഏറ്റവും വലിയ അടിത്തറയെന്ന് എം പി പറഞ്ഞു.ചടങ്ങിൽ 400 അധികം വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ, രണ്ടാം സ്ഥാനം നേടിയ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ, മൂന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് സ്കൂൾ എന്നിവയ്ക്ക് ട്രോഫികളും സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.ടി ഒ മോഹനൻ എം എൽ എ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന, കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോന ജയറാം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പ്രദീപൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണച്ചേരി, പഞ്ചായത്ത് അംഗം ബേബി തോലാനി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!