/

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവ്

3 മിനിറ്റ് വായിച്ചു

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.നേരത്തെ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ മറുപടി.

എന്നാല്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. നിലവില്‍ 122 പൊതുമേഖല സ്ഥാപനങ്ങള്‍ക്കും 6 ധനകാര്യകോര്‍പ്പറേഷനും ഈ ഉത്തരവ് ബാധകമായിരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!