മാതാവിൻ്റെ പ്രേതബാധ അകറ്റാനെത്തി 18 കാരിയെയും കൊണ്ട് മുങ്ങിയ ഉസ്താദിനെയും പെൺകുട്ടിയെയും വീരാജ്പേട്ടയിൽ കണ്ടെത്തി

6 മിനിറ്റ് വായിച്ചു

ഇരിട്ടി: മാതാവിൻ്റെ പ്രേതബാധ അകറ്റാൻ വീട്ടിലെത്തി 18 വയസുകാരി മകളെ യും കൊണ്ട് മുങ്ങിയ ഉസ്താദിനെയും പെൺകുട്ടിയെയുംഇന്ന് പൊലീസ് വീരാജ്പേട്ടയിൽ കണ്ടെത്തി. തമിഴ്നാട്ടിലും കർണാടകയിലടക്കം പെൺകുട്ടിക്കൊപ്പം ഒരാഴ്ച കാറിൽ കറങ്ങിയ ഉസ്‌താദിനെയും പെൺകുട്ടിയെയും ഹോസ്‌ദുർഗ് പൊലീസ് പിന്തുടർന്നത് ഒരാഴ്ച‌യായിരുന്നു. മകളെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതിയിൽ ഹോസ്‌ദുർഗ് പൊലീസും ഉസ്താദിനെ കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വിദ്യാനഗർ പൊലീസും കേസെടുത്തിരുന്നു. സ്വന്തം കാർ സഹിതം കാണാതായി യെന്ന പരാതിയിലായിരുന്നു കേസ്.

കാസർകോട് കൊല്ലം കാനയിലെ അബ്‌ദുൾ റഷീദിനെ 41യും കാഞ്ഞങ്ങാട്ടെ പെൺ കുട്ടിയെയുമാണ് ഇന്ന് വൈകിട്ട് കണ്ടെത്തിയത്. വീരാജ്പേട്ട പെട്രോൾ പമ്പിന് സമീപം കാർ നിർത്തിയിട്ട നിലയിൽ കണ്ട് വീരാജ്പേട്ട പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്. രാത്രിയോടെ ഇരുവരെയും പൊലീസ് കാഞ്ഞങ്ങാട്ടെ ത്തിച്ചു. ഈ മാസം 22നാണ് ഇയാൾ പെൺകുട്ടിയുമായി മുങ്ങിയത്. വ്യാജ മന്ത്രവാദ ചികിത്സകനായ ഉസ്താദിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് ഹൊസ്ദുർഗ് പൊലിസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!