/

പടിയൂര്‍ കല്യാട് പഞ്ചായത്ത് കേരളോത്സവത്തിന് ആവേശത്തുടക്കം

7 മിനിറ്റ് വായിച്ചു

കണ്ണൂര്‍ : പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശമേറിയ ഫുട്‌ബോള്‍ മത്സരത്തോടു കൂടി തുടക്കമായി. പടിയൂര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 12 ടീമുകള്‍ അണിനിരന്നു. പടിയൂര്‍ ടോപ് ടോണ്‍ വിജയികളായി.പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി വി രാജീവ് അധ്യക്ഷനായി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ വി പത്മിനി, കെ വി തങ്കമണി, ബി രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വി ശൈല, ഷഹനാ രാജീവന്‍, എ വി രമേശന്‍, അഭിലാഷ് സി, കോഡിനേറ്റര്‍ ടി വി സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


22ന് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് കല്യാട് ഇഎംഎസ് ഗ്രൗണ്ടിലും, 24ന് പഞ്ചഗുസ്തി, ചെസ്സ്, ക്യാരംസ് എന്നീ മത്സരങ്ങള്‍ പടിയൂര്‍ പൊതുജന വായനശാലയിലും, 26ന് വോളിബോള്‍ മത്സരം ആലത്തുപറമ്പ് പ്രതിഭ ഗ്രൗണ്ടിലും, 27ന് കമ്പവലി മത്സരം കുയിലൂര്‍ ഗ്രൗണ്ടിലും, നവംബര്‍ ഒന്നിന് ക്രിക്കറ്റ് മത്സരം വട്ടപ്പാറ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, എട്ടിന് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, കലാ മത്സരങ്ങള്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലും നടത്തപ്പെടും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!