സമഗ്ര വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടേത് ഉദാത്ത മാതൃക; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

5 മിനിറ്റ് വായിച്ചു

പ്രാദേശിക സാധ്യതകൾ സമൂഹത്തിൻ്റെ സമഗ്ര വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ഉദാത്ത മാതൃകയാണ് തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കൂത്തുപറമ്പ് നിയോജക മണ്ഡലം ജനപ്രതിനിധി സംഗമം സാഫല്യം 25 പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവൽ, സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യ, ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്ത് സമൂഹത്തിന്റെ സർവ്വതോന്മുഖ വികസനം തദ്ദേശസ്ഥാപനങ്ങളിലൂടെ സാധ്യമായി. നാടിന്റെ ബഹുമുഖത്വം നിലനിർത്തുന്നതിന് ഇത് സഹായകമായെന്നും മന്ത്രി പറഞ്ഞു.

കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് മണ്ഡലത്തിലെ 2020-25 വർഷത്തിലെ വികസന സുവനീർ മന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. എം സുകുമാരൻ, എ പ്രദീപൻ, പി ദിനേശൻ, സന്തോഷ് വി കരിയാട്, കെ പി ശിവപ്രസാദ്, പി റഷീദ്, മുന്ന സദാനന്ദൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!