മുൻ ഐ എൻ ടി യു സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സൂര്യദാസിന്റെ എട്ടാം ചരമവാർഷിക ദിനം ഇന്ന്

4 മിനിറ്റ് വായിച്ചു

മുൻ ഐ എൻ ടി യു സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സൂര്യദാസിന്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലം സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടന്നു. ഐ എൻ ടി യു സി ലോട്ടറി തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പ്രേംജിത് പൂച്ചാലി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രെട്ടറി എ ടി നിഷാത്ത് അധ്യക്ഷത വഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പികെ രാഗേഷ്, പഞ്ഞിക്കയിൽ ഡിവിഷൻ കൗൺസിലർ കെപി അനിത, പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പികെ രഞ്ജിത്ത്, എംവി പ്രദീപ്കുമാർ,പികെ സൂരജ്, പ്രാൺ ധർമരാജ്, ലിനീഷ് അത്താഴകുന്നു, ഐ എൻ ടി യു സി നേതാക്കളായ പ്രഭാകരൻ,ജലജ, ഉല്ലാസ് കുമാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!