മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിർ എന്നയാളുടെ മകൻ അലനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കുറുമാത്തൂരിലാണ് സംഭവം.

തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും മരിച്ച നിലയിലായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടിയെ കിണറിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.