ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു

2 മിനിറ്റ് വായിച്ചു

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാർഡ് മരിച്ചു. കാഞ്ഞിലേരി മൊളൂർ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടൻ നാട്ടുകാരും ബസ് തൊഴിലാളികളും പൊലിസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ആംബുലൻസിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!