കേസുകൾ കോടതിയിൽ തീർപ്പായതിനുശേഷം ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടും അവകാശികൾ ഹാജരാകാത്ത വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള വാഹനങ്ങൾ ഈ ഡിസംബർ 4 ന് (04/12/2025) ഈ-ലേലത്തിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നു. കണ്ണൂർ സിറ്റി പോലീസിൻ്റെ അധികാര പരിധിയിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ ഉൾപ്പെട്ടതും, കോടതികൾ തീർപ്പാക്കിയതും, അവകാശികളില്ലാത്തതുമായ 11 വാഹനങ്ങളാണ് ലേലത്തിനായി പരിഗണിച്ചിരിക്കുന്നത്. 15/10/2025 തീയ്യതി MSTC LTD മുഖാന്തിരം ലേലം നടത്തിയിരുന്നു. അതിൽ ബക്കിയായ 11 വാഹനങ്ങൾ പുനർമൂല്യനിർണയം നടത്തിയതിനു ശേഷമാണ് 04/12/2025 തീയ്യതി ഈ-ലേലത്തിൽ വിൽപ്പനയ്ക്കുള്ളത്.

ലേലത്തിൽ പങ്കെടുക്കുവാൻ പൊതുമേഖലാ സ്ഥാപനമായ MSTC Ltd. ന്റെ വെബ്സൈറ്റിൽ (www.mstcecommerce.com) BUYER ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്ത ശേഷം നേരിട്ട് ഓൺലൈനായി പങ്കെടുക്കാം. (MSTC E-Auction No. MSTC/TVC/DISTRICT POLICE OFFICE KANNUR KERALA/10/CIVIL STATION/25-26/45001)ലേലത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് 04/12/2025 വരെ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങൾ കാണാവുന്നതാണ്. ഇ-ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0497-2763339 / 9497925858 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.