കണ്ണൂര്‍: കണ്ണൂര്‍ പ്രസ്സ് ക്ലബ് ഇഫ്താര്‍ സംഗമം സണ്‍ ഷൈന്‍ ഹെറിറ്റേജില്‍ നടന്നു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി സുനില്‍കുമാര്‍ അധ്യക്ഷനായി. ഹസനാത്ത് ഗ്രാന്റ് മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ഹുദവി ഇഫ്താര്‍ സന്ദേശം നല്കി.
കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ അഡ്വ. പി ഇന്ദിര, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സച്ചിന് സൂര്യകാന്ത്, സെക്രട്ടരി സി അനില്‍കുമാര്‍, ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരായ പി.ജെ ജേക്കബ്, മാന്വല്‍ സിറിയക് എന്നിവർ സംസാരിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ കെ സതീശന് നന്ദിയും പറഞ്ഞു.