കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ ഡയറക്ടരുടെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ, വിദ്യാഭ്യാസ/ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച അധ്യാപകര്‍/പ്രൊഫസര്‍മാര്‍/ ശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കണ്ണൂര്‍ പരിസരത്തുള്ളവര്‍ക്കും, വിദ്യാഭ്യാസ/ ശാസ്ത്ര-സാങ്കേതിക സ്ഥാപങ്ങളില്‍ സേവനം അനുഷ്ടിച്ച് പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

തല്‍പരരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതം സപ്തംബര്‍ 30 നകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കണ്ണൂര്‍ – 670002 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ‘സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0497 2700205.