കണ്ണൂര്‍:തദ്ദേശ സ്വയംഭരണ വകുപ്പി (പ്ലാനിംഗ്) ന്റെ ആഭിമുഖ്യത്തില്‍ ലോക ടൗണ്‍ പ്ലാനിംഗ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ‘കേരളം – ഒരു സ്ഥലപരാസൂത്രണ പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. കണ്ണൂര്‍ സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റിട്ടയേര്‍ഡ് ചീഫ് ടൗണ്‍ പ്ലാനറായ കെ. വി. അബ്ദുള്‍ മാലിക്ക് വിഷയവതരണം നടത്തി. കേരളത്തിന്റെ വികസന സാഹചര്യങ്ങളില്‍ ഭൂമി എന്നത് വളരെ ചുരുങ്ങിയതും ഏറ്റവും ഫലപ്രദമായി ആസൂത്രണത്തോടെ വിനിയോഗിക്കേണ്ട വിഭവവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂവിഭവം അമിതമായി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നഗരങ്ങളുടെ വ്യാപനം കുറയ്ക്കണം. പകരം നിലവിലുള്ള നഗരങ്ങളില്‍ ജനസാന്ദ്രത വര്‍ദ്ധിക്കുന്നതിന് അനുസൃതമായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചെടുക്കണം. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുകയല്ല, മറിച്ച് നഗരങ്ങള്‍ കൂടുതല്‍ വളരുകയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. വിഷയാവതരണത്തെ തുടര്‍ന്ന് ചര്‍ച്ച നടന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കോളേജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുസ്ഥിരവും ജീവിക്കാന്‍ യോഗ്യവുമായ മികച്ച ജനസമൂഹം രൂപീകരിക്കുന്നതില്‍ നാഗരാസൂത്രകര്‍ വഹിക്കുന്ന പങ്കിനെയും നേട്ടങ്ങളെയും അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ടൗണ്‍ പ്ലാനിംഗ് ദിനം ആചരിക്കുന്നത്. ദിനാഘോഷത്തിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പി (പ്ലാനിംഗ് ) ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന- ജില്ലാതലങ്ങളിലായി വിവിധ മത്സര പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു.
ജില്ലാ ടൗണ്‍ പ്ലാനര്‍ മഞ്ജു എ.കെ. അധ്യക്ഷത വഹിച്ച പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ധനീഷ് പി.എം., അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിഷ, സാമ്പത്തിക – സ്ഥിതിവിവരക്കണക്ക് വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍ നിഖില്‍ എം., റിട്ടയേര്‍ഡ് ജില്ലാ ടൗണ്‍ പ്ലാനര്‍ രഞ്ജിത് കെ.വി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍മാരായ ജിജി ഭാസ്കരന് പി. സ്വാഗതവും സന്മ ജിഷ്ണുദാസ് നന്ദിയും പറഞ്ഞു.