കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പതിനൊന്നാമത് ആയുര്‍വേദ ദിനം ആഘോഷിച്ചു. ആരോഗ്യകരമായ നാളേക്കായി ആയുര്‍വേദം എന്നതാണ് ഇത്തവണത്തെ ആയുര്‍വേദ ദിന പ്രമേയം. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ് ആയുര്‍വേദമെന്നും ഈയൊരു ചികിത്സാരീതിക്ക് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ടി.ഒ മോഹനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര മുഖ്യാതിഥിയായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം ) ഡോ. ദീപ്തി ഡി.സി ആയുര്‍വേദ ദിന സന്ദേശം വായിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സഹദ് മാങ്കടവന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി ) ഡോ. കെ. ജ്യോതി, പരിയാരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. അജിത കുമാരി, ഐ.എസ്.എം സീനിയര്‍ സൂപ്രണ്ട് എം. സഞ്ജയന്‍, ഡി.എ.എച്ച് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജഷി ദിനകരന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. പി.പി ഹരീഷ് കൃഷ്ണന്‍, സ്വാഗതസംഘം കണ്‍വീനര്‍ ഡോ. സജി വര്‍ഗ്ഗീസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. അനൂപ് ഭാസ്‌കര്‍ (എഎംഎഐ), ഡോ. എന്‍.എ.വി സജിന (കെ.എസ്.ജി.എ.എം.ഒ.എ), ഡോ. ജൂലാറാണി (എ.കെ.ജി.എസി.എ.എസ്), കെ.വി സ്മിത(കെ.ജി.എ.എന്‍.എ), ടി. വിഷമല്‍ (കെ.ജി.എ.പി.എ), ബിജു മാതോടന്‍ (കെ.ജി.എ.ടി.എ) എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ഡോ. അനിറ്റ കെ ജോസി, ഡോ സജിത ഭദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു.