പയ്യന്നൂർ: പയ്യന്നൂരിൽ ആദ്യമായി ന്യൂറോമൈലൈറ്റിസ് ഓപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ (Neuromyelitis Optica Spectrum Disorder – NMOSD) ബാധിച്ച രോഗിക്ക് Baby Memorial Hospital, Payyanur-ൽ പ്ലാസ്മാഫെറിസിസ് ചികിത്സ വിജയകരമായി നൽകി.Neurology വിഭാഗം Dr.ദിലീപ് കൃഷ്ണന്റെ op യിൽ വന്ന രോഗിയെ, വിശദമായ പരിശോധനക്ക് ശേഷം Nmosd എന്ന രോഗം ആണെന്ന് ഡോക്ടർ diagnosis ചെയ്തു.രോഗിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ച് സെഷൻ പ്ലാസ്മാഫെറിസിസ് (Plasma Pheresis) ചികിത്സയാണ് നടത്തിയത്. ചികിത്സയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതി ഉണ്ടായതിനെ തുടർന്ന് ആവശ്യമായ തുടർചികിത്സാ നിർദേശങ്ങളും ഫോളോ-അപ്പ് നിർദേശങ്ങളും നൽകി രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ന്യൂറോമൈലൈറ്റിസ് ഓപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ (NMOSD) കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവവും സങ്കീർണ്ണവുമായ ഓട്ടോഇമ്യൂൺ രോഗാവസ്ഥയാണ്. രോഗിയുടെ ക്ലിനിക്കൽ അവസ്ഥ വിലയിരുത്തി ന്യൂറോളജി, നെഫ്രോളജി, ക്രിട്ടിക്കൽ care തുടങ്ങി വിവിധ വിഭാഗങ്ങളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.പയ്യന്നൂരിൽ ആദ്യമായി ഇത്തരം സങ്കീർണ്ണമായ ന്യൂറോളജിക്കൽ രോഗാവസ്ഥയ്ക്ക് പ്ലാസ്മാഫെറിസിസ് ചികിത്സ Baby Memorial Hospital, Payyanur-ൽ വിജയകരമായി നൽകാനായത് ശ്രദ്ധേയമായ നേട്ടമാണ്. വിദഗ്ധ ഡോക്ടർമാരുടെയും പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരുടെയും പിന്തുണയോടെ സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾ പയ്യന്നൂരിൽ തന്നെ ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ചികിത്സ.രോഗിയുടെ സ്വകാര്യത മാനിച്ച് വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല.