/

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

6 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കൈത്തറി വസ്ത്ര ഡയരക്ടറേറ്റ് ,ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, ഡോ. അഗർവാൾ ഐ ഹോസ്‌പിറ്റൽ , ഡി ഡി ആർ സി അഗിലസ്
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർക്കിളിലെ വിവിധ സംഘങ്ങളിലെ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് .ബുധനാഴ്ച രാവിലെ 10 ന് മയ്യിൽ കൈത്തറി സഹകരണ സംഘത്തിൽ നടന്ന ക്യാമ്പ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ പി ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ പി പി ശ്രീജ, , ജില്ലാവ്യവസായകേന്ദ്രം അസിസ്റ്റൻ്റ് രജിസ്ട്രാർ സതീശൻ കോടഞ്ചേരി,ഇരിണാവ് നെയ്ത്തു സഹകരണ സംഘം പ്രസിഡണ്ട് സി സുരേശൻ വീവേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ. വി സന്തോഷ് കുമാർ, ഡോ. സായൂജ് മനോഹർ,മയ്യിൽ നെയ്ത്തു വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.സോന സദൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!