/

വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കണം: വിവരാവകാശ കമ്മീഷണര്‍

11 മിനിറ്റ് വായിച്ചു

കണ്ണൂര്‍: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ വ്യക്തമായി നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ ടി കെ രാമകൃഷ്ണന്‍ പറഞ്ഞു.കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ വിവരം ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മിക്ക അപ്പീലുകളും കമ്മീഷനില്‍ സമര്‍പ്പിക്കപ്പെടുന്നത്. ഒരു കാര്യാലയത്തില്‍ ലഭ്യമായിട്ടുള്ളതും  നല്‍കാന്‍ കഴിയുന്നതുമായ വിവരങ്ങള്‍ പോലും നല്‍കാന്‍ പല വിവരാവകാശ ഓഫീസര്‍മാരും വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കൊള്ളണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പൊതുജനങ്ങള്‍,പല ഓഫീസുകളില്‍ നല്‍കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും തീര്‍പ്പ് കല്പിക്കാന്‍ വൈകുന്നതിനെ  തുടര്‍ന്നാണ് വിവരാവകാശ അപേക്ഷയിലൂടെ ആ പരാതിയുമായി ബന്ധപ്പെട്ട് കൈകൊണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നത്.ജനങ്ങളുടെ പരാതികളില്‍  യഥാസമയം നടപടികള്‍ സ്വീകരിച്ചാല്‍ വിവരാവകാശ അപേക്ഷകളും കുറയുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.


ഹിയറിങ്ങില്‍19 കേസുകള്‍ തീര്‍പ്പാക്കി. ഒരു ഹര്‍ജി മാറ്റിവെച്ചു.വ്യക്തമായ വിവരം നല്‍കാത്ത കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ഡി.വൈ.എസ്.പി .ഓഫീസ് കണ്ണൂര്‍, കെല്‍ട്രോണ്‍ കണ്ണൂര്‍, കണ്ണൂര്‍ കലക്ടറേറ്റ് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാരോട് , കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.വിവരാവകാശ നിയമം പാലിച്ച് നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. ഹിയറിങ്ങില്‍ ഹാജരാവാത്ത ഉദ്യോഗസ്ഥര്‍ക്ക്, തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് ഹജരാവാനായി, സമന്‍സ് നല്‍കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!