/

കരയിടിച്ചില്‍ തടയാന്‍ സത്വര നടപടി വേണം: ടി കെ ഗോവിന്ദന്‍

10 മിനിറ്റ് വായിച്ചു

കണ്ണൂര്‍ : വളപട്ടണം മുതല്‍ ശ്രീകണ്ഠാപുരം വരെയുള്ള ഭാഗത്തെ പുഴയുടെ കരയിടിച്ചല്‍ പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 55 പ്രൊപ്പോസലുകള്‍ ജില്ലാ വിദഗ്ധ സമിതി അംഗീകരിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ യോഗത്തെ അറിയിച്ചു. ചൊര്‍ക്കള-ബാവുപ്പറമ്പ് – ചാലോട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലമെടുത്ത നടപടികളില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള വാര്‍ഡുകളില്‍ മതിയായ രേഖകള്‍ ഹാജരാക്കിയ മുഴുവന്‍ കക്ഷികള്‍ക്കും നഷ്ടപരിഹാര തുക നല്‍കിയതായി റോഡ് കണക്ടിവിറ്റി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. തളിപ്പറമ്പ് താലൂക്കിലെ കുറ്റ്യേരി വില്ലേജില്‍ അര്‍ഹരായ ആളുകള്‍ക്ക് മിച്ചഭൂമി പതിച്ച് നല്‍കുന്നതിന് താലൂക്ക് തല അദാലത്ത് നടത്താന്‍ യോഗം എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ അനധികൃത ക്വാറികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ആയുര്‍വേദ സബ് സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, എംഎല്‍എ മാരായ അഡ്വ. ടി ഒ മോഹനന്‍, അഡ്വ. സജീവ് ജോസഫ്, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, വി കുഞ്ഞികൃഷ്ണന്‍, എഡിഎം കെ ബാലഗോപാലന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി രാജേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!