കണ്ണൂര്:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ഒക്ടോബർ 27 ചൊവ്വാഴ്ച വിവിധ സ്കൂളുകളിലാണ് ക്യാമ്പ് നടക്കുന്നത്.രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി സിനിമാതാരം ഉണ്ണിരാജ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ അധ്യക്ഷനാകും. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നൃത്തശിൽപവും അരങ്ങേറും.

തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചയ്ക്ക് 2ന് ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലും 3ന് വളപട്ടണം സി എച്ച്എം കെ എസ് സ്കൂളിലും ക്യാമ്പ് നടക്കും.ക്യാമ്പിന്റെ സമാപനം വൈകിട്ട് നാലിന് ബാലൻ കിണറിൽ നടക്കും. സമാപന സമ്മേളനം ഗാനരചയിതാവ് ഡോ. പി പ്രശാന്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ അധ്യക്ഷത വഹിക്കും.