കണ്ണൂര്‍:ഉദയഗിരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ആലുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത ജോസ് അധ്യക്ഷയായി.

ഉദയഗിരി സെന്റ് മേരീസ് ഗ്രൗണ്ടില്‍ വച്ച് നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീന്‍ തെക്കേല്‍, സിന്ധു തോമസ് പഞ്ചായത്ത് അംഗങ്ങളായ ഷീബ ഡാനി, വിനോദ് വി കെ, ജോയി പള്ളിപ്പറമ്പില്‍, പ്രീത സുരേഷ്, ബേബി കോയിക്കല്‍, പഞ്ചായത്ത് സെക്രട്ടറി ബിനു ജോഷി, അസിസ്റ്റന്റ് സെക്രട്ടറി അഗസറ്റിന് എ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയില്‍ വിവിധ കലാ, കായിക, സാംസ്കാരിക മത്സരങ്ങള്‍ അരങ്ങേറും.